ഫാ.സ്‌റ്റാൻ സ്വാമിയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഉമ്മൻ‌ചാണ്ടി

By News Desk, Malabar News
Oommen chandis letter to prime minister
Representational Image
Ajwa Travels

കോട്ടയം: ഝാർഖണ്ഡിൽ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഡോ.സ്‌റ്റാൻ സ്വാമിയുടെ മോചനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സമിതിയംഗവുമായ ഉമ്മൻ‌ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്‌റ്റാൻ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് കത്തിലൂടെ ഉമ്മൻ‌ചാണ്ടി ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ അറസ്‌റ്റിൽ കള്ളക്കളി ഉണ്ടെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും ഉമ്മൻ‌ചാണ്ടി കത്തിലൂടെ ചൂണ്ടിക്കാട്ടി. കൊറേഗാവ് കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് സംശയിക്കുന്നെന്നും കത്തിൽ പറയുന്നു. ഫാ.സ്‌റ്റാൻ സ്വാമിയെ കേസിൽ കുടുക്കുകയാണ് ചെയ്‌തതെന്നും കത്തിൽ വ്യക്‌തമാക്കി. 30 വർഷമായി ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന അദ്ദേഹം മാവോയിസ്‌റ്റ് ബന്ധം നിരവധി തവണ നിഷേധിച്ചിട്ടുള്ളതാണ്. ആദിവാസി വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും ക്ഷേമ പ്രവർത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്‌തിയാണ് ഫാ.സ്‌റ്റാൻ സ്വാമിയെന്നും അദ്ദേഹത്തിന്റെ പ്രായമോ ആരോഗ്യമോ പോലും പരിഗണിക്കാതെയാണ് അറസ്‌റ്റ് ചെയ്‌തതെന്നും ഉമ്മൻ ചാണ്ടി കത്തിൽ കൂട്ടിച്ചേർത്തു.

ഝാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവർത്തകനാണ് ജെസ്യൂട്ട് സഭാ വൈദികനായ ഫാ.സ്‌റ്റാൻ സ്വാമി. ഭൂമി,തൊഴിൽ അവകാശങ്ങൾ, വനം എന്നിവയുമായി ബന്ധപ്പെട്ട ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. എൽഗാർ-ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് സ്‌റ്റാൻ സ്വാമിക്ക് പുറമേ സാമൂഹ്യ പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്‌പൂരിലെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്, ഡെൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീർ കലാ മഞ്ചലിലെ മൂന്നംഗങ്ങൾ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. കേസിലെ എല്ലാ പ്രതികൾക്കും നിരോധിത സംഘടനയായ സിപിഐ (മാവോയിസ്‌റ്റ്) യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസിയായ എൻഐഎയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE