റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം

By Desk Reporter, Malabar News
taliparamba result_Malabar-News_
Representational Image
Ajwa Travels

കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന് റീപോളിംഗ് നടന്നത്. 99 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ജഹ്ഫർ കുന്നത്തേരിയാണ് വിജയിച്ചത്. യുഡിഎഫ് – 378, എൽഡിഎഫ് സ്വതന്ത്രൻ – 279, ബിജെപി- 9 എന്നിങ്ങനെയാണ് ഫലം. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ 79.13 ശതമാനം ആയിരുന്നു.

തിരൂരങ്ങാടി നഗരസഭാ ഓഫീസിൽ വച്ചാണ് വോട്ട് എണ്ണിയത്. യന്ത്രത്തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ റീപോളിം​ഗ് നടത്താൻ തിരുമാനിച്ചത്.

വയനാട് സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീപോളിംഗിലും യുഡിഎഫിനാണ് ജയം. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്‌ഥാനാർഥി അസീസ് മാടാല വിജയിച്ചത്. 391 വോട്ടുകളാണ് അകെ അസീസ് മാടാലക്ക് ലഭിച്ചത്. സ്വതന്ത്ര സ്‌ഥാനാർഥി അസൈനാർ –255, ബീരാൻ പിഎം (സിപിഐ) –167, സുധീർ എഎം (ബിജെപി) –16 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകൾ.

Also Read:  കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE