റിപ്പബ്‌ളിക് ദിനാഘോഷം; മാർച്ച് പാസ്‌റ്റ് ഒഴിവാക്കി; മന്ത്രി ജി സുധാകരൻ പതാക ഉയർത്തും

By News Desk, Malabar News
Republic Day Celebration Kerala
G Sudhakaran
Ajwa Travels

ആലപ്പുഴ: രാജ്യത്തിന്റെ 72ആം റിപ്പബ്‌ളിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ഇന്ന് നടക്കും. രാവിലെ 8.40ഓട് കൂടി ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9 മണിക്ക് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയ പതാക ഉയർത്തും. തുടർന്ന്, മന്ത്രി റിപ്പബ്‌ളിക് ദിന സന്ദേശം നൽകും.

കോവിഡ് സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി റിപ്പബ്‌ളിക് ദിനാഘോഷം നടക്കുക. പതിവിന് വിപരീതമായി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള മാർച്ച് പാസ്‌റ്റ് ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങുകളിൽ 100 പേരിൽ താഴെ മാത്രമേ പങ്കെടുപ്പിക്കുകയുളളൂ.

പൊതുജനങ്ങൾക്ക് ചടങ്ങിൽ പ്രവേശനം ഉണ്ടായിരിക്കില്ല. സ്‌റ്റുഡന്റ് പോലീസ്, സ്‌കൗട് ആൻഡ് ഗൈഡ്, എൻസിസി ജൂനിയർ വിങ് എന്നിവർ ഇക്കുറി ചടങ്ങിൽ പങ്കെടുക്കില്ല. പോലീസ് ബാൻഡാണ് ദേശീയ ഗാനം ആലപിക്കുക. ലോക്കൽ പോലീസ്, ജില്ലാ സായുധ സേനാംഗങ്ങൾ, എക്‌സൈസ് തുടങ്ങിയ വിഭാഗങ്ങൾ മാത്രമാണ് പരേഡിൽ സംബന്ധിക്കുക. പരേഡിൽ പങ്കെടുക്കുന്നവരെ തെർമൽ സ്‌കാനിങ്ങിന് വിധേയരാക്കും. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ അടിസ്‌ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്യും.

Also Read: കർഷക റാലി തടഞ്ഞ് പോലീസ്; നിവേദനം കീറിയെറിഞ്ഞ് ഗവർണർക്ക് എതിരെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE