ന്യൂഡെൽഹി: അഞ്ചു സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, നാലിടങ്ങളിലെ വോട്ടെണ്ണൽ നാളെ. മധ്യപ്രദേശ്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളാണ് നാളെ വോട്ടെണ്ണൽ. രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേസമയം, മിസോറാമിൽ വോട്ടെണ്ണൽ തിങ്കളാഴ്‌ചത്തേക്ക് മാറ്റിയിട്ടുണ്ട്.
ക്രിസ്‌ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിൽ ഞായറാഴ്‌ച പ്രാർഥനയടക്കമുള്ള ചടങ്ങുകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടി ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മധ്യപ്രദേശിൽ 230, രാജസ്‌ഥാനിൽ 199, ഛത്തീസ്‌ഗഡിൽ 90, തെലങ്കാനയിൽ 199 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയിലും ഛത്തീസഗഡിലും കോൺഗ്രസിനാണ് എക്‌സിറ്റ് പോളുകൾ മുൻതൂക്കം നൽകുന്നത്.
രാജസ്‌ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് മുൻതൂക്കം നൽകുന്നു. മിസോറാമിൽ 8.52 വോട്ടർമാരാണുള്ളത്. ഛത്തീസ്‌ഗഡിൽ 2.03 കോടി, മധ്യപ്രദേശിൽ 5.6 കോടി, രാജസ്‌ഥാനിൽ 5.25 കോടി, തെലങ്കാനയിൽ 3.17 കോടി വോട്ടർമാരാണ് വിധിയെഴുതിയത്. നിയമസഭാ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് മുന്നണികൾ നോക്കികാണുന്നത്.
Most Read| വെടിനിർത്തൽ അവസാനിച്ചു; ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം