ബസിന് മുകളിൽ കയറ്റി യാത്ര; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

By Trainee Reporter, Malabar News
Ride on top of the bus; Department of Motor Vehicles with action
Ajwa Travels

പാലക്കാട്: നെൻമാറയിൽ യാത്രക്കാരെ ബസിന് മുകളിലിരുത്തി സർവീസ് നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. നെൻമാറ-വല്ലങ്ങി വെടിക്കെട്ട് കണ്ട് മടങ്ങിയവരെയാണ് ബസിന് മുകളിരുത്തി യാത്ര ചെയ്‌തത്‌. ബസിന് മുകളിൽ നിറയെ യാത്രക്കാരുമായി പോവുകയും, മുകളിൽ കയറി കണ്ടക്‌ടർ ടിക്കറ്റ് നൽകുകയും ചെയ്‌തിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് ‘സന’ ബസ് ഡ്രൈവർ തൗഫീഖ്, കണ്ടക്‌ടർ സസീഖ് കെപി എന്നിവർക്കെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. അപകടകരമായ രീതിയിൽ യാത്രക്കാരെ ബസിന്റെ മുകളിൽ കയറ്റി യാത്ര ചെയ്യാൻ അനുവദിച്ചെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡ്രൈവർമാരോട് നേരിട്ട് ഹാജരാവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, വിഷയത്തിൽ വിശദീകരണവുമായി ബസ് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. നിരവധി ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തിയെന്നും പോലീസ് നടപടി എടുത്തില്ലെന്നും ബസ് ജീവനക്കാർ പറയുന്നു. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും യാത്രക്കാർ ഇറങ്ങിയില്ലെന്നും പോലീസുകാർ നിയന്ത്രിച്ചിട്ടും നിൽക്കാത്ത ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും ബസ് ജീവനക്കാർ ചോദിക്കുന്നു.

Most Read: സിപിഐഎം സംഘടനക്ക് എതിരെ കെഎസ്ഇബി; എംജി സുരേഷിന് സസ്‌പെൻഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE