മോഷ്‌ടിച്ച ബൈക്കിൽ കറക്കം; യുവാവ് പോലീസിന്റെ പിടിയിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കോഴിക്കോട്: മോഷ്‌ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ പോലീസ്. കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹനെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.

തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കൗണ്ടറിന് മുൻവശം സംശയാസ്‌പദമായി നിൽക്കുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് പ്രതി കുടുങ്ങിയത്. അനീഷ് സഞ്ചരിച്ച ബൈക്ക് തോട്ടുമുക്കത്ത് നിന്ന് മോഷ്‌ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിൽ വാഹനത്തിൽ പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പിയും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

മുക്കം പോലീസ് സ്‌റ്റേഷനിലും താമരശ്ശേരി, മെഡിക്കൽ കോളേജ്, കുന്ദമംഗലം, തിരുവമ്പാടി എന്നീ സ്‌റ്റേഷനുകളിലും മോഷണ കേസുകൾ, പോക്‌സോ കേസ് തുടങ്ങി നിരവധി കേസുകൾ അനീഷിനെതിരെയുണ്ട്. ഇയാൾ കഴിഞ്ഞ 16ആം തീയതി കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതാണെന്നും പോലീസ് പറഞ്ഞു. താമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

തിരുവമ്പാടി എസ്ഐ ആഷിം കെകെ, എഎസ്ഐ റഷീദ്, സിപിഒ. അനീസ് , മുനീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.

Malabar News: ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം; സൗഹാന്റെ തിരോധാനത്തിൽ മാതാവിന്റെ പ്രതികരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE