സാന്ത്വന സദനത്തിന് വിയർപ്പിന്റെ വിഹിതവുമായി റിയാദ് ഐസിഎഫും

By Desk Reporter, Malabar News
Riyadh ICF for Santhwana Sadhanam

മലപ്പുറം: സാന്ത്വന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരിയിൽ എസ്‌വൈഎസ്‌ നേതൃത്വത്തിൽ നിരാലംബർക്കായി നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ ആവശ്യത്തിലേക്ക് സഹായ ഹസ്‌തവുമായി പ്രവാസി സുഹൃത്തുക്കളും.

കഴിഞ്ഞ ദിവസം സാന്ത്വന സദനം സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കൈനീട്ടം സ്വീകരണ സംഗമ ചടങ്ങിലേക്കാണ് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രണ്ടേകാൽ ലക്ഷത്തിലധികം രൂപ സഹായമായി എത്തിച്ചത്. സമൂഹത്തിന്റെ സകല മേഖലകളിൽ നിന്നും ഈ സദുദ്യമത്തെ പ്രോൽസാഹിപ്പിച്ച് കൊണ്ട് നൂറുകണക്കിന് പേരാണ് കടന്നു വരുന്നത്.

ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി ഫിനാൻസ് സെക്രട്ടറി അബൂബക്കർ അൻവരി, റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ മമ്പാട്, അബ്‌ദുൽ കരീം ഹാജി വെട്ടിച്ചിറ, ഫള്‌ലുറഹ്‌മാൻ കുട്ടശ്ശേരി, താജുദ്ധീൻ സഖാഫി മൂട്ടിപ്പാലം തുടങ്ങിയവരാണ് ചടങ്ങിൽ സംബന്ധിച്ചത്. മൂന്ന് കോടി രൂപ മുതൽ മുടക്കിൽ തയ്യാറാക്കുന്ന സാന്ത്വന സദനം 2020 ഡിസംബർ 20നാണ് നാടിന് സമർപ്പിക്കുന്നത്.

Most Read: കര്‍ഷക സമരത്തിലെ പൊലീസ് അതിക്രമം പുറത്തെത്തിച്ച ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE