റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേള മാറ്റിവച്ചു

By Staff Reporter, Malabar News
riyadh-book-fair_
Representational Image
Ajwa Travels

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പ്രസാധകരും എഴുത്തുകാരും കലാസംഘങ്ങളും പങ്കെടുക്കുന്ന റിയാദ് അന്താരാഷ്‌ട്ര പുസ്‌തകമേള മാറ്റിവച്ചു. ഈ വർഷം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന മേളയാണ് ഒക്‌ടോബറിലേക്ക്‌ മാറ്റിയത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളും കരുതല്‍ നടപടികളും തുടരുന്ന സാഹചര്യത്തിലാണ് മേള മാറ്റിയതെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

ബുക്ക് പബ്ളിഷിങ് ആന്‍ഡ് ട്രാന്‍സിലേഷന്‍ കമ്മീഷനാണ് മേള നടത്തിപ്പിന്റെ ചുമതല. ഒക്‌ടോബറില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അറിയിച്ചു. വർഷത്തിൽ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കുന്ന മേളയാണ് റിയാദിലേത്.

Read Also: ഇന്ത്യയെ തള്ളി ചൈന; ബ്രഹ്‌മപുത്രയിലെ അണക്കെട്ട് നിർമാണം മുന്നോട്ട് തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE