നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി ശ്രമിക്കുന്നു; സുശീല്‍ കുമാര്‍ മോദി 

By Syndicated , Malabar News
Sushil kumar modi_Malabar news
Ajwa Travels

പാറ്റ്ന: ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്  ശ്രമിക്കുന്നുവെന്ന്  മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ട്വിറ്ററിലൂടെയായിരുന്നു സുശീലിന്റെ ആരോപണം. ലാലു എംഎല്‍എമാരെ വിളിച്ച ഓഡിയോ ടേപ്പും മൊബൈല്‍ നമ്പറും മാദ്ധ്യമങ്ങളെ ടാഗുചെയ്‌ത്‌ അദ്ദേഹം ട്വീറ്റ്  ചെയ്‌തു. സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം സ്‌ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാനാണ് ലാലു ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

”ലാലു പ്രസാദ് യാദവ് റാഞ്ചിയില്‍ നിന്ന് എന്‍ഡിഎ എംഎല്‍എമാരെ വിളിച്ച് മന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്യുന്നു” -സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്‌തു. ആ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ലാലുവാണ് ഫോണെടുത്തത്. ജയിലിലിരുന്ന്  ഈ വൃത്തിക്കെട്ട കളി കളിക്കരുത്. നിങ്ങള്‍ ഈ തന്ത്രത്തില്‍ വിജയിക്കില്ല -സുശീല്‍ പറഞ്ഞു. കാലിത്തീറ്റ കുഭകോണക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന  ലാലു ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളായി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ തുടരുകയാണ്.

Read also: ഹത്രസ് കേസ്; അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE