കൊടുങ്ങല്ലൂരില്‍ വീണ്ടും മോഷണം; വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണം കവര്‍ന്നു

By News Desk, Malabar News
robbery
Representational Image
Ajwa Travels

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 28 പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്താണ് മോഷണം ന്നടന്നത്. കൊടുങ്ങല്ലൂര്‍ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ അഞ്ചിലധികം മോഷണങ്ങളാണ് നടന്നത്.

എടവിലങ്ങ് പതപ്പിള്ളി വീട്ടില്‍ ഷാനവാസിന്റെ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. ഇരുനില വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വീടിനകത്തെ അലമാരകളെല്ലാം തുറന്ന നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഓരോ പവന്‍ തൂക്കം വരുന്ന 23 സ്വര്‍ണ നാണയങ്ങളും, അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുമാണ് മോഷണം പോയത്.

കൊടുങ്ങല്ലൂര്‍ ഡിവൈഎഎസ്‌പി സലീഷ് എൻ ശങ്കര്‍, സിഐ കെ ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും.

Also Read: ടോക്യോ ഒളിമ്പിക്‌സ്; ആദ്യ ജയം സ്വന്തമാക്കി ജപ്പാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE