ടോക്യോ: ഒളിമ്പിക്‌സിൽ ആദ്യ ജയം സ്വന്തമാക്കി ജപ്പാൻ. ഓപ്പണിങ് മൽസരത്തിൽ സോഫ്റ്റ് ബോളിൽ ഓസ്‌ട്രേലിയയെ 8-1ന് തകർത്താണ് ജപ്പാൻ ആദ്യ വിജയം നേടിയത്.
ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. കൂടാതെ നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാനെ വിജയത്തിലേക്ക് നയിച്ചു.
💪 Japan is off to a flying start at #Tokyo2020, after defeating Australia 8-1 in softball 🥎#UnitedByEmotion | #StrongerTogether | @WBSCsoftball pic.twitter.com/MGELymLbGe
— #Tokyo2020 (@Tokyo2020) July 21, 2021
കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് മഹാമാരിയെ തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്. ടോക്യോ ആണ് മൽസര വേദി. കോവിഡ് സഹസാഹര്യം കണക്കിലെടുത്ത് കാണികൾ ഇല്ലാതെയാണ് മൽസരം നടക്കുക.
അതേസമയം കായിക താരങ്ങളും സപ്പോർട്ട് സ്‌റ്റാഫും ഒഫീഷ്യൽസും അടക്കം 201 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിൽ നിന്നും ടോക്യോയിൽ എത്തിയത്. ഇതിൽ 126 കായിക താരങ്ങളും 75 പേർ സപ്പോർട്ട് സ്‌റ്റാഫ് അടക്കമുള്ള ഒഫീഷ്യൽസും ഉൾപ്പെടുന്നു.
Most Read: രാജ്യത്ത് 68 ശതമാനം പേരിലും കോവിഡിന് എതിരെയുള്ള ആന്റി ബോഡി; സർവേ റിപ്പോർട്