ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കോവിഡ്

By Staff Reporter, Malabar News
sports image_malabar news
Ronaldinho
Ajwa Travels

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ആരോഗ്യ നില തൃപ്‌തികരമാണെന്നും രണ്ടു തവണ ലോകത്തെ മികച്ച കളിക്കാരനുള്ള ഫിഫ പുരസ്‌കാരം നേടിയ റൊണാള്‍ഡീഞ്ഞോ ആരാധകരോട് പറഞ്ഞു.

ബ്രസീലിനായും ബാഴ്‌സലോണക്കായും കളിക്കളത്തില്‍ അല്‍ഭുതങ്ങള്‍ സൃഷ്‌ടിച്ച റൊണാള്‍ഡീഞ്ഞോക്ക് ഇന്നലെ നടത്തിയ പരിശോധനയില്‍ ആണ് കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. നിലവില്‍ ബ്രസീലില്‍ ആണ് താരം ഉള്ളത്.

പരാഗ്വേയില്‍ നിന്ന് അടുത്തിടെയാണ് റൊണാള്‍ഡീഞ്ഞോ ബ്രസീലില്‍ തിരികെ എത്തിയത്. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ തന്റെ സഹോദരടൊപ്പം പരാഗ്വേയില്‍ തടവിലായിരുന്നു അവസാന മാസങ്ങളില്‍ ഇദ്ദേഹം.

National News: ചീഫ് ജസ്‌റ്റിസിനെ വിമര്‍ശിച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്‍; പിന്നാലെ പരാതിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE