ഡെല്‍ഹി പരിസ്‌ഥിതി മന്ത്രി ഗോപാല്‍ റായ്‌ക്ക് കോവിഡ്

By Staff Reporter, Malabar News
gopal rai image_malabar news
ഗോപാൽ റായ്
Ajwa Travels

ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി പരിസ്‌ഥിതി മന്ത്രിയുമായ ഗോപാല്‍ റായ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി ഗോപാല്‍ റായ് ട്വീറ്റിലൂടെ വ്യക്‌തമാക്കി. കൂടാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടിരുന്ന മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ കഴിയാനും കോവിഡ് ടെസ്‌റ്റിന് വിധേയമാകാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡെല്‍ഹി മന്ത്രിസഭയില്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഗോപാല്‍ റായ്. നേരത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

Read Also: വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE