വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം

By Staff Reporter, Malabar News
VD-Satheesan-youth congress
VD Satheesan
Ajwa Travels

തിരുവനന്തപുരം: പുനർജനി പദ്ധതിയുടെ വിദേശ സഹായവുമായി ബന്ധപ്പെട്ട് വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി സർക്കാർ സ്‌പീക്കറുടെ അനുമതി തേടിയെന്നാണ് റിപ്പോർട്ടുകൾ. പറവൂർ എംഎൽഎ ആയിരിക്കെ വി ഡി സതീശൻ നടപ്പിലാക്കിയ ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.

പദ്ധതിയുടെ ആവശ്യങ്ങൾക്കായി എംഎൽഎ നടത്തിയ വിദേശയാത്രകൾ നിയമസഭാ സെക്രട്ടറിയേറ്റ് അറിയാതെയാണ് എന്ന് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്‌തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ടി എസ് രാജനാണ് വിവരാവകാശത്തിന് അപേക്ഷ സമർപ്പിച്ചത്. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശൻ വാദിച്ചിരുന്നു.

സംസ്‌ഥാനത്തെ മന്ത്രിമാർക്ക് പോലും പ്രളയ ദുരിതാശ്വാസത്തിന്‌ ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ എംഎൽഎ മാത്രമായ വിഡി സതീശന് എങ്ങനെ കേന്ദ്രം അനുമതി നൽകിയെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് എതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ സ്‌പീക്കറെ സമീപിച്ചിരുന്നു.

Read Also: ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി തേടി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE