കോവിഡ് പ്രതിരോധം; തമിഴ്‌നാടിന് 2 കോടിയുടെ സഹായവുമായി റോയൽ എൻഫീൽഡ്

By Team Member, Malabar News
Ajwa Travels

ചെന്നൈ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട് സർക്കാരിന് സഹായവുമായി ഇരുചക്ര വാഹന കമ്പനിയായ റോയൽ എൻഫീൽഡ്. തമിഴ്‌നാട് സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് 2 കോടി രൂപയാണ് റോയൽ എൻഫീൽഡ് സംഭാവനയായി നൽകിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ സന്ദർശിച്ച് കമ്പനി സിഇഒ വിനോദ് ദസാരി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറി.

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്‌ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. നിലവിൽ രണ്ടാം തരംഗത്തെ തുടർന്ന് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളും, മരണങ്ങളും സംസ്‌ഥാനത്ത് ഉയർന്നു തന്നെ തുടരുകയാണ്.

സംസ്‌ഥാനത്ത് തിരുവോട്ടിയൂർ, ഒറഗടം, വല്ലം വഡഗൽ എന്നിവിടങ്ങളിലായി മൂന്ന് പ്ളാന്റുകളാണ് റോയൽ എൻഫീൽഡിന് ഉള്ളത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ മെയ് മാസം 13 മുതൽ 16 വരെ ചെന്നൈയിലെ പ്ളാന്റുകളിൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Read also : കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE