കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി; കെ സുധാകരൻ

By Syndicated , Malabar News
k _sudhakaran
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്ന് കെ സുധാകരന്‍. പുനസംഘടനയില്‍ യോഗ്യത മാത്രമാകും മാനണ്ഡമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി ആസ്‌ഥാനത്ത് എത്തി മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളുമായി സുധാകരൻ ചര്‍ച്ച നടത്തി. ഗ്രൂപ്പുകളെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാനാണ് നിയുക്‌ത കെപിസിസി പ്രഡിഡണ്ടിന്റെ നീക്കം.

“നല്ല രാഷ്‌ട്രീയ പരിചയമുള്ള ഒരാളാണ് ഞാന്‍. പുതുമുഖമൊന്നുമല്ല. 50 കൊല്ലമായി പണിതുടങ്ങിയിട്ട്. എനിക്കറിയാം എല്ലാവരെയും എങ്ങനെ സഹകരിപ്പിക്കണമെന്ന്. ഞാന്‍ സഹകരിപ്പിക്കും”- സുധാകരൻ പറഞ്ഞു. താഴേതട്ട് മുതലുള്ള പുനസംഘടനയാണ് ആദ്യ അജണ്ടയെന്നും ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്നും സുധാകരന്‍ വ്യക്‌തമാക്കുന്നുണ്ട്.

Read also: എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് വെട്ടിക്കുറച്ചു; 4 കോടി കോവിഡ് പ്രതിരോധത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE