ഒരു സെൽഫിക്ക് 100 രൂപ, തുക പാർടി ഫണ്ടിലേക്ക്; മധ്യപ്രദേശ് മന്ത്രി

By Desk Reporter, Malabar News
Usha-Thakur about selfie
Ajwa Travels

ഭോപ്പാൽ: തനിക്കൊപ്പം സെൽഫി എടുക്കാൻ 100 രൂപ തരണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. സമയം കളയുന്ന പരിപാടിയാണ് സെല്‍ഫി എടുക്കലെന്നും അവർ പറഞ്ഞു. സെൽഫി എടുക്കാൻ നിൽക്കുന്നതുമൂലം നേരത്തെ തീരുമാനിച്ച കാര്യപരിപാടികളില്‍ കാലതാമസം വരുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നാണ് ഉഷ താക്കൂര്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം ബിജെപിയുടെ ഫണ്ടിലേക്ക് നല്‍കുമെന്നും ഉഷ താക്കൂര്‍ പറഞ്ഞു.

മധ്യപ്രദേശിലെ ടൂറിസം സാംസ്‌കാരിക വികസന മന്ത്രിയാണ് ഉഷ താക്കൂര്‍. ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഖാണ്ഡ്വയില്‍ ഞായറാഴ്‌ച നടന്ന പരിപാടിക്കിടെ സെല്‍ഫി എടുക്കാനുള്ള അണികളുടെ ശ്രമം നിശ്‌ചയിച്ച പരിപാടികളില്‍ കാലതാമസം വരുത്തിയിരുന്നു.

തന്നെ സ്വീകരിക്കാനായി പൂച്ചെണ്ടുകളുടെ ആവശ്യമില്ലെന്നും പകരം പുസ്‌തകങ്ങള്‍ നല്‍കിയാല്‍ മതിയാകുമെന്നും ഉഷ താക്കൂര്‍ പറഞ്ഞു. പൂക്കളില്‍ ‘ലക്ഷി ദേവി’ വസിക്കുന്നുണ്ടെന്നും ‘ഭഗവാൻ വിഷ്‌ണുവിന്’ മാത്രമാണ് പൂക്കള്‍ നല്‍കേണ്ടതെന്നുമാണ് ഇതിന് കാരണമായി ഉഷ താക്കൂര്‍ പറഞ്ഞിരുന്നത്.

Most Read:  സ്വർണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE