ബെംഗളൂര്: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തും കര്‍ണാടക സര്‍ക്കുലറും ട്വീറ്റിലുണ്ട്. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യട്ടായിരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
കർണാടക നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിദ്യാർഥികൾക്കും ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി.
കൂടാതെ ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്ര സർക്കാർ നിർദേശത്തിന് വിരുദ്ധമായി അന്തർസംസ്‌ഥാന യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കർണാടകയുടെ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നൽകിയ ഹരജി നാളെ കർണാടക ഹൈക്കോടതി പരിഗണിക്കും.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി; നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം