ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ യോഗം ചേരും. കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാവിലെ പതിനൊന്നരക്ക് വിളിച്ച യോഗത്തില്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുക്കുന്നുണ്ട്. സുരക്ഷ ക്രമീകരണങ്ങളടക്കം വിലയിരുത്താന്‍ ഒരു ഡപ്യൂട്ടി കമ്മീഷണറെ വെള്ളിയാഴ്‌ച പശ്‌ചിമ ബംഗാളിലേക്കയക്കും.
അതേസമയം തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് 7നാകും പ്രഖ്യാപിക്കുകയെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ സിപിഎം രംഗത്തെത്തി. ‘സ്വതന്ത്ര ഭരണഘടന സ്‌ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ പ്രഖ്യാപനം നടത്താന്‍ മോദിക്ക് എന്താണവകാശ’മെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.
Also Read: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്; ജീവനക്കാരന് സസ്‌പെന്‍ഷന്‍