യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം

By Desk Reporter, Malabar News
Russian attack on Europe's largest nuclear power plant
Ajwa Travels

കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. സപ്പോരിജിയയിലെ ആണവ നിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട് ചെയ്‌തു. ഇവിടെ തീപിടുത്തം ഉണ്ടായതായും ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോർട് ചെയ്യുന്നു.

ആണവ നിലയത്തിൽ നിന്ന് പുക ദൃശ്യമാകുന്നതായി യുക്രൈൻ സർക്കാർ ഉദ്യോഗസ്‌ഥൻ പറഞ്ഞു. റഷ്യന്‍ സൈന്യം ആണവ നിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തത്തേക്കാൾ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആണവ നിലയത്തിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാനും അഗ്‌നിശമന സേനാംഗങ്ങൾക്ക് പ്രവേശനം നൽകാനും യുക്രൈൻ വിദേശകാര്യ മന്ത്രി റഷ്യയോട് ആവശ്യപ്പെട്ടതായി റിപ്പോർട് ഉണ്ട്.

അതേസമയം, ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം റേഡിയേഷൻ പടരാനുള്ള സാധ്യത ഇല്ലെന്ന് ആണവ നിലയത്തിന്റെ പ്രസ് സർവീസ് വക്‌താവ്‌ ആൻഡ്രി ടുസ് ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. നിലയത്തിന്റെ ആണവ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട് എന്ന് സപ്പോരിജിയ റീജിയണൽ സ്‌റ്റേറ്റ് അഡ്‌മിനിസ്ട്രേഷൻ മേധാവി അറിയിച്ചു.

Most Read:  രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE