ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍

By Syndicated , Malabar News
MALABARNEWS-SABARIMALA
Ajwa Travels

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേര്‍  നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇതേ തുടര്‍ന്ന് സന്നിധാനം കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

ഇന്നലെ നടത്തിയ കോവിഡ് റാപ്പിഡ് ടെസ്‌റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്നു പേര്‍ ഉള്‍പ്പടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്‌ഥിരീകരിച്ചത്. ഇതോടെ മേല്‍ശാന്തിയും അദ്ദേഹത്തോട് ഒപ്പമുളള ഉപകര്‍മികളുമടക്കം ഏഴു പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

മേല്‍ശാന്തി ഉള്‍പ്പടെയുളളവര്‍ ക്വാറന്റീനില്‍ ആണെങ്കിലും ചടങ്ങുകള്‍ക്കോ നിത്യപൂജക്കോ തടസമുണ്ടാകില്ല. തീര്‍ത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Read also: മകരവിളക്ക് ഉല്‍സവം; ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE