ശബരിമല; നട തുറന്നു, ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

By Team Member, Malabar News
sabarimala
Representational image
Ajwa Travels

പത്തനംതിട്ട : കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക് ദർശനം അനുവദിക്കും. ഇന്നലെയാണ് മേൽശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ ദീപങ്ങളും പതിനെട്ടാം പടിയിറങ്ങി ആഴിയും തെളിയിച്ചു. മറ്റ് പൂജകൾ ഒന്നും തന്നെ ഇന്നലെ ഉണ്ടായിരുന്നില്ല.

ഇന്ന് രാവിലെയോടെയാണ് കുംഭമാസ പൂജകൾ ആരംഭിക്കുന്നത്. ഇന്ന് രാവിലെ 5.20ന് നടന്ന ഗണപതിഹോമത്തിലൂടെ പൂജകൾ ആരംഭിച്ചു. ഈ മാസം 17ആം തീയതി വരെ പൂജകൾ തുടരും. ദർശനത്തിനായി ഭക്‌തജനങ്ങൾക്ക് ഇന്ന് മുതൽ ശബരിമലയിൽ പ്രവേശനം അനുവദിക്കും.

കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് കേരള പോലീസിന്റെ വെർച്വൽ ക്യുവിൽ ബുക്ക് ചെയ്‌ത്‌ എത്തുന്ന 5000 പേർക്കാണ് പ്രതിദിനം പ്രവേശനം നൽകുന്നത്. കൂടാതെ ഇവർ ആർടിപിസിആർ, ട്രൂനാറ്റ് എന്നിവയിൽ ഏതെങ്കിലുമൊരു കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ പരിശോധനക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read also : ഉത്തരേന്ത്യയിൽ 6.1 തീവ്രതയുള്ള ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE