ശബരിമല ഈ മാസം 14ന് തുറക്കും; ഭക്‌തർക്ക്‌ പ്രവേശനമില്ല

By Team Member, Malabar News
Ajwa Travels

പത്തനംതിട്ട : മിഥുനമാസത്തിലെ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 14ആം തീയതി തുറക്കും. എന്നാൽ സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്‌തർക്ക്‌ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. 14ആം തീയതി വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. ക്ഷേത്രതന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.

ഈ മാസം 15ആം തീയതിയാണ് മിഥുനം ഒന്ന്. നിലവിലെ സാഹചര്യത്തിൽ പതിവ് പൂജകൾ മാത്രമായിരിക്കും ക്ഷേത്രത്തിൽ നടക്കുക. നട തുറക്കുന്ന 14ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. മിഥുന മാസ പൂജകൾക്കായി തുറക്കുന്ന ക്ഷേത്രനട 19ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടക്കും.

സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശബരിമലയിൽ ഭക്‌തർക്ക്‌ പ്രവേശനം അനുവദിക്കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വർഷവും ലോക്ക്ഡൗണിനെ തുടർന്ന് ശബരിമലയിൽ ഭക്‌തർക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല.

Read also : കേരളത്തിന് പുറത്ത് ഓൺലൈൻ പരീക്ഷ; വലഞ്ഞ് സംസ്‌ഥാനത്തെ വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE