കോവിഡ് കാലത്ത് പിടിച്ചുവച്ച ശമ്പളം; വിതരണം മെയ് മുതൽ

By Staff Reporter, Malabar News
Thomas-Isaac
Thomas Isaac

തിരുവനന്തപുരം: കോവിഡ് കാലത്ത് ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ കിട്ടാൻ സർക്കാർ ജീവനക്കാർ ഇനിയും ഒരുമാസം കാത്തിരിക്കേണ്ടി വരും. ഏപ്രിൽ മുതൽ 5 തവണയായി നൽകുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിൻമാറി. മെയ് മുതൽ 5 ഗഡുക്കളായി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഈ മാസം ശമ്പള വർധന ഉൾപ്പെടെ നടപ്പാകുന്നതിനാൽ സെർവറിൽ ഉണ്ടാകാനിടയുള്ള തിരക്കും മറ്റും കണക്കിലെടുത്താണ് തീരുമാനമെന്നാണ് മന്ത്രിയുടെ വിശദീകരണം. ട്രഷറികൾ ദുഃഖവെള്ളി, ഈസ്‌റ്റർ ദിവസങ്ങളിൽ പ്രവർത്തിക്കും. ജീവനക്കാർക്ക് നിയന്ത്രിത അവധി അനുവദിച്ചിട്ടുണ്ട്. ശമ്പള –പെൻഷൻ വിതരണം മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE