വമ്പൻ വിൽപ്പനയുമായി കിയ; പുതിയ മോഡൽ സിറോസ് എസ്‌യുവി ഉടൻ

കഴിഞ്ഞവർഷം കമ്പനി 2.55 ലക്ഷം വാഹനങ്ങൾ വിതരണം ചെയ്‌തു. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ ജനപ്രിയ മോഡലാക്കുകൾക്കാണ് മികച്ച വിൽപ്പന ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

By Senior Reporter, Malabar News
Kia India
Ajwa Travels

കിയ ഇന്ത്യ 2024ൽ അതിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പന കണക്കുകൾ രേഖപ്പെടുത്തി. കഴിഞ്ഞവർഷം കമ്പനി 2.55 ലക്ഷം വാഹനങ്ങൾ വിതരണം ചെയ്‌തു. സോനെറ്റ്, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ ജനപ്രിയ മോഡലുകൾക്കാണ് മികച്ച വിൽപ്പന ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇലക്‌ട്രിക് കാറുകളായ EV9, EV6 എന്നിവയുടെയും കാർണിവൽ എംപിവിയുടെയും ഇന്ത്യൻ വിപണിയിൽ കിയ സ്‌ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡാണ് കിയ.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി ‘സോനെറ്റ്’

2024ൽ കിയയിൽ നിന്ന് ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായി കിയ സോനെറ്റ് മാറി. ഈ സബ് കോംപാക്‌ട് എസ്‌യുവി പ്രതിമാസം 10,000 യൂണിറ്റുകളാണ് വിൽക്കുന്നത്. 12 മാസത്തിനിടെ 1.02 ലക്ഷത്തിലധികം ഉപഭോക്‌താക്കളെ സോനെറ്റ് സ്വന്തമാക്കി. ഈ കാർ 7.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്- ഷോറൂം വിലയിൽ ലഭ്യമാണ്. മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു എന്നിവയോടാണ് സോനെറ്റ് മൽസരിക്കുന്നത്.

സെൽസ്‌റ്റോസിന്റെയും കാരൻസിന്റെയും സംഭാവന

കിയ സെൽറ്റോസും കാരൻസും കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെയും മൂന്നാമത്തെയും കാറുകളായിരുന്നു. ഹ്യുണ്ടായ് ക്രെറ്റയ്‌ക്കും മാരുതി ഗ്രാൻഡ് വിറ്റാരയ്‌ക്കും കടുത്ത മൽസരമാണ് സെൽറ്റോസ് നൽകുന്നത്. അതേസമയം, ഒക്‌ടോബറിൽ അവതരിപ്പിച്ച പുതിയ കാർണിവൽ രണ്ട് മാസത്തിനുള്ളിൽ 563 ഉപഭോക്‌താക്കളെ ആകർഷിച്ചു.

പുതിയ മോഡൽ- കിയ ‘സിറോസ്’

കമ്പനി ഉടൻ പുതിയ ‘സിറോസ്’ എസ്‌യുവി പുറത്തിറക്കും. ഈ പ്രീമിയം എസ്‌യുവിയുടെ ബുക്കിങ് ജനവരി മൂന്ന് മുതൽ ആരംഭിക്കും. അതിന്റെ ഡെലിവറി ഫെബ്രുവരി മുതൽ ആരംഭിക്കും. ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ സിറോസ് പുതിയ മാനദണ്ഡങ്ങൾ സ്‌ഥാപിക്കുമെന്നാണ് കമ്പനി പറയുന്നത്.

Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE