സിപിഐഎം പ്രവര്‍ത്തകന്‍ സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍; കോടിയേരി

By Team Member, Malabar News
Malabarnews_kodiyeri
കോടിയേരി ബാലകൃഷ്ണൻ
Ajwa Travels

തിരുവനന്തപുരം : സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് സംഘപരിവറാണെന്ന ആരോപണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കോണ്‍ഗ്രസും സംഘപരിവാറും തുടര്‍ന്ന് പോരുന്ന അക്രമ രാഷ്‌ട്രീയം ഉപേക്‌ഷിക്കണമെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുടെയും സംഘപരിവാറിന്റെയും കോണ്‍ഗ്രസിന്റെയും അക്രമ രാഷ്‌ട്രീയം ആണെന്നും ജനാധിപത്യത്തിന്റെയും മതനിരപേക്‌ഷതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും രാഷ്‌ട്രീയത്തെ ഇല്ലാതാക്കാനാണ് ഇവര്‍ സിപിഐഎം പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊലപ്പെടുത്തുന്നതെന്നും കോടിയേരി ആരോപിച്ചു. പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ സംഘപരിവാര്‍ കൊലപ്പെടുത്തിയിരിക്കുന്നു. സനൂപിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്ക് പറ്റിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സനൂപടക്കം 4 സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

കോണ്‍ഗ്രസ്, ബിജെപി, സംഘപരിവാര്‍ പാര്‍ട്ടികള്‍ ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ ഇവരെ ഉപയോഗിച്ച് രാഷ്‌ട്രീയ ശത്രുക്കളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. നാടിന്റെ സമാധാനം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഇവര്‍ ഇനിയെങ്കിലും ഉപേക്‌ഷിക്കണമെന്നും സിപിഐഎം പ്രവര്‍ത്തകരുടെ ആത്‌മസംയമനത്തെ വെല്ലുവിളിക്കുന്ന അക്രമ രാഷ്‌ട്രീയം ഇല്ലാതാക്കണമെന്നും കോടിയേരി വ്യക്‌തമാക്കി.

Read also : ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE