സന്തോഷ്‌ ട്രോഫി; സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് പഞ്ചാബിനെതിരെ

By Staff Reporter, Malabar News
santhosh-trophy
Ajwa Travels

മലപ്പുറം: സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പിക്കാൻ കേരളം ഇന്ന് പഞ്ചാബിനോട്. ജയിച്ചാൽ ഗ്രൂപ്പ്‌ ജേതാക്കളായി സെമിയിലെത്താം. സമനിലയായാലും മുന്നേറാം. തോറ്റാൽ മറ്റ് മത്സരഫലങ്ങൾക്കായി കാത്തിരിക്കേണ്ടിവരും. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മൽസരമാണ് ഇന്ന് നടക്കുന്നത്. രണ്ട് കളിയിൽ നാല് പോയിന്റുള്ള മേഘാലയയാണ് ഗ്രൂപ്പിൽ രണ്ടാമത്.

ബംഗാളിനും പഞ്ചാബിനും മൂന്നുവീതം പോയിന്റ് ഉണ്ട്. മൂന്ന് ടീമുകൾക്കും രണ്ടുവീതം മൽസരങ്ങൾ ബാക്കിയുണ്ട്. അഞ്ചാം സ്‌ഥാനത്തുള്ള രാജസ്‌ഥാൻ പുറത്തായി. ഗ്രൂപ്പിലെ അവസാന മൽസരം ഇരുപത്തിനാലിനാണ്. ഇന്ന്‌ ആദ്യമൽസരത്തിൽ വൈകിട്ട്‌ നാലിന്‌ ബംഗാൾ-മേഘാലയയെ നേരിടും. സെമി പ്രതീക്ഷ നിലനിർത്താൻ ഇരുസംഘങ്ങൾക്കും ജയം അനിവാര്യമാണ്.

ആദ്യകളിയിൽ രാജസ്‌ഥാനെ ഏതിരില്ലാത്ത അഞ്ച്‌ ഗോളിന്‌ വീഴ്‌ത്തിയാണ് കേരളം തുടങ്ങിയത്. രണ്ടാം മൽസരത്തിൽ കരുത്തരായ ബാംഗാളിനെ തോൽപ്പിച്ചു. മൂന്നാം മൽസരത്തിൽ മേഘാലയ കടുത്ത വെല്ലുവിളിയായപ്പോൾ സമനിലയിൽ കുരുങ്ങി. ഇന്ന് തോൽക്കാതിരുന്നാൽ കേരളം സെമിയിലേക്ക് മുന്നേറും.

Read Also: യുഡിഎഫിലെ കക്ഷികൾ അസംതൃപ്‌തർ; ലീഗിനെ തള്ളാതെ എൻസിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE