സാന്ത്വന സദന സമർപ്പണം; സൗഹൃദ സംഗമം ശ്രദ്ധേയമായി

By Desk Reporter, Malabar News
Santhwana Sadhanam Manjeri
അഡ്വ എം ഉമ്മർ എംഎൽഎ സൗഹൃദ സംഗമം ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മഞ്ചേരി: എസ്‌വൈഎസ്‌ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി. മാനവസേവാ രംഗത്ത് വിവിധോദ്ദേശങ്ങളോടെ എസ്‌വൈഎസ് നടപ്പിലാക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ പണി പൂർത്തീകരിച്ച് നാളെ സമൂഹത്തിന് സമർപ്പിക്കുന്ന സാന്ത്വന സദനവുമായി ബന്ധപ്പെട്ടാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്.

ഇന്നലെ ആരംഭിച്ച സമ്മേളനം നാളെ നാലുമണിക്ക് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ സാന്ത്വന സദനം നാടിന് സമർപ്പിക്കുന്നതോടെ അവസാനിക്കും. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പിന്തുണയും സഹകരണവും ‘സാന്ത്വന സദനത്തിന്’ വേണ്ടി പ്രഖ്യാപിക്കുന്ന ചടങ്ങായി മാറിയ സൗഹൃദ സംഗമം അഡ്വ. എം ഉമ്മർ എംഎൽഎയാണ് ഉൽഘാടനം ചെയ്‌തത്.

സിദ്ധീഖ് സഖാഫി വഴിക്കടവ് അധ്യക്ഷനായ ചടങ്ങിൽ അഡ്വ. പിപിഎ സഗീർ, കെസി കൃഷ്‌ണദാസ് രാജ, ഖാലിദ് മഞ്ചേരി, സജറുദ്ധീൻ മൊയ്‌തു, അബ്‌ദുറഹീം കരുവള്ളി, സികെ ശക്കീർ അരിമ്പ്ര, ഒഎംഎ റഷീദ് ഹാജി, പി അബ്‌ദുള്ള ഹാജി മുട്ടിപ്പാലം, താജുദ്ധീൻ സഖാഫി മുട്ടിപ്പാലം, യൂസുഫ് പെരിമ്പലം, യുടിഎം ശമീർ പുല്ലൂർ എന്നിവർ പ്രസംഗിച്ചു.

നാളെ നടക്കുന്ന സമർപ്പണ സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, മുഹിയിസുന്ന പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ, കേരള നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മന്ത്രി ഡോ. കെടി ജലീൽ, എപി അനിൽ കുമാർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Most Read: കള്ളപ്പണം വെളുപ്പിക്കൽ; ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE