‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14ന്; ധ്യാൻ ശ്രീനിവാസൻ ഐപിഎസ് വേഷത്തിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
'Sathyam mathrame bodhippikku' _ A Dhyan Srinivasan Movie
Ajwa Travels

ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘സത്യം മാത്രമേ ബോധിപ്പിക്കു’ റിലീസ് പ്രഖ്യാപിച്ചു. ജനുവരി 14ന് തിയേറ്റർ റിലീസാണ് ചിത്രം. സംവിധാനവും, തിരക്കഥയും നിർവഹിക്കുന്നത് സാഗർ ഹരിയാണ്.

‘സൂത്രക്കാരന്‍’, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സ്‌മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിർമിക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ ഐപിഎസ് ഓഫീസറായി എത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമക്ക്.

ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് അജേഷ് ആനന്ദാണ് നിർവഹിക്കുന്നത്. സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പശ്‌ചാത്തല സംഗീതം ഒരുക്കുന്നത് വില്യംസ് ഫ്രാന്‍സിസ്, ലൈന്‍ പ്രൊഡ്യൂസര്‍ – സന്തോഷ് കൃഷ്‌ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചൂ ജെ, പ്രൊജക്‌ട് ഡിസൈനര്‍ – മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍, ചീഫ് അസോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്. അസോസിയേറ്റ് ഡയറക്‌ടർ – സംഗീത് ജോയ്, ജോ ജോര്‍ജ്ജ് എന്നിവരും പി ശിവപ്രസാദ് വാർത്താ പ്രചരണവും നിർവഹിക്കുന്നു.

Most Read: അസ്‌ഥിക്ക് പിടിച്ച പ്രേമം; റോബോട്ടിനെ ജീവിതസഖിയാക്കി ജെഫ്, വിവാഹം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE