സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി ഇന്ന് ആരംഭിക്കും

By News Desk, Malabar News
MalabarNews_G20
Ajwa Travels

റിയാദ്: ജി20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ആരംഭിക്കും. കോവിഡ് കാരണം വെര്‍ച്വല്‍ സംവിധാനത്തിലാണ് ഉച്ചകോടി. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന പ്രബല രാജ്യങ്ങളുടെ ഈ ഉച്ചകോടിയെ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പ്രധാന ചര്‍ച്ചാ വിഷയം കോവിഡുമായി ബന്ധപ്പെട്ട നിലവിലെ സംഭവ വികാസങ്ങളായിരിക്കും. കൂടാതെ ആഗോള സാമ്പത്തിക, സാമൂഹിക, സമ്പത്തിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഉച്ചകോടിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷ പ്രസംഗം ലോകം ഉറ്റുനോക്കുകയാണ്. ലോകത്തിനാവശ്യമായ പ്രധാന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സല്‍മാന്‍ രാജാവിന്റെ പ്രസംഗത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: കുട്ടികളോട് എങ്ങനെ സംസാരിക്കണം; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

ആഗോള സാമ്പത്തിക ഉല്‍പാദനത്തിലെ പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി വിജയകരമാക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അംഗരാജ്യങ്ങള്‍ക്കിടയില്‍ നൂറിലധികം യോഗങ്ങള്‍ ഇതിനായി നടന്നിട്ടുണ്ട്. കോവിഡിനെ നേരിടാന്‍ സ്വീകരിച്ച നടപടികളുടെ അനന്തര ഫലങ്ങളില്‍ നിന്ന് ലോകത്തിന്റെ സമ്പദ് വ്യവസ്‌ഥകളെ എങ്ങനെ സംരക്ഷിക്കാമെന്നതും ദരിദ്ര രാജ്യങ്ങളുടെ അവസ്‌ഥയും കടാശ്വാസ പ്രതിസന്ധിയുമടക്കം വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE