സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനഃരാരംഭിച്ചു

By Team Member, Malabar News
Malabarnews_saudi airlines
Representational image
Ajwa Travels

റിയാദ് : കോവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തി വച്ചിരുന്ന സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ആദ്യഘട്ട സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്‌ടോബറില്‍ നടത്താന്‍ പോകുന്ന സര്‍വീസുകളുടെ ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് അനുബന്ധിച്ച് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ഏഴ് വിമാന താവളങ്ങളിലേക്കും, ആഫ്രിക്കയിലെ ആറ്, ഏഷ്യയിലെ അഞ്ച്, മധ്യ പൗരസ്‌ത്യ മേഖലയിലെ രണ്ട് വിമാന താവളങ്ങളിലേക്കുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമായിരിക്കും യാത്ര അനുവദിക്കുക. ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ വിമാന ലഭ്യതക്ക് അനുസരിച്ച് നടത്തും. ജിദ്ദയില്‍ നിന്നായിരിക്കും ആദ്യ വിമാന സര്‍വീസ് നടത്തുക. കോവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തി വച്ചിരുന്ന അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാന്‍ സെപ്റ്റംബര്‍ 15 നാണ് അനുമതി നല്‍കിയത്.

Read also : അധികാരത്തില്‍ എത്തിയാല്‍ കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നത്തില്‍ പരിഹാരം; ജോ ബൈഡന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE