റിയാദ്: റമദാൻ അടുത്തതോടെ കച്ചവട കേന്ദ്രങ്ങളിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്‌ഥർ പരിശോധന ശക്‌തമാക്കി. വാണിജ്യ മേഖലയിലെ എല്ലാത്തരം തട്ടിപ്പുകളെയും ഇല്ലാതാക്കാനാണ് രാജ്യത്തെ വിവിധ മേഖലകളിലെ മന്ത്രാലയ ബ്രാഞ്ച് ഓഫീസുകൾക്ക് കീഴിൽ സംഘം പരിശോധന ആരംഭിച്ചിരിക്കുന്നത്.
സാധനങ്ങളുടെ ഗുണമേൻമ, വില, ലഭ്യത തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. ചരക്കുകൾക്ക് അന്യായമായി വില വർധിപ്പിക്കുന്ന കട ഉടമൾക്കെതിരെ പരിശോധനാ വേളയിൽ തന്നെ പിഴ ചുമത്തുന്നുണ്ട്. നേരിട്ട് നിരീക്ഷിക്കുന്നതിനു പുറമെ ഇലക്‌ട്രോണിക് ചരക്ക് മോണിറ്ററിങ് സംവിധാനമടക്കം പരിശോധക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഉപഭോകൃത താൽപര്യത്തിനു വേണ്ടി മാർക്കറ്റുകളിൽ പരിശോധന തുടരുമെന്നും നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ‘ബലാഗ് തിജാരി’ എന്ന ആപ്പിലൂടെയോ 1900 എന്ന നമ്പറിലൂടെയോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ വിവരമറിയിക്കണമെന്നും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
National News: അനില്‍ ദേശ്‌മുഖിനെതിരായ അന്വേഷണം; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്