സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന; 140 പുതിയ രോഗബാധിതര്‍

By Staff Reporter, Malabar News
saudi covid update
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇതുവരെ 363,949 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 158 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ സൗദിയിലെ രോഗമുക്‌തി നിരക്ക് 97.72 ശതമാനമായി ഉയര്‍ന്നു.

ഒരു ദിവസത്തിനിടെ 4 കോവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 43 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 1948 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതില്‍ 312 പേരുടെ നില ഗുരുതരമാണ്.

നിലവില്‍ സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് കോവിഡിന്റെ പിടിയിലുള്ളത്. കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത നഗരങ്ങള്‍ ഇവയാണ്: മക്ക (28), മദീന (06), കിഴക്കന്‍ പ്രവിശ്യ (30), അല്‍ ഖസീം (13), നജ്‌റാന്‍ (6), തബൂക് (3), ഹൈല്‍ (3), അസീര്‍ (3).

2021 ജനുവരി 11 വരെ 178,338 പേരാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 42,599 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തു. അതേസമയം 11,387,027 സ്രവ സാമ്പിളുകളുടെ പരിശോധനയാണ് ഇതുവരെ രാജ്യത്ത് പൂര്‍ത്തിയായത്. ഒരു ദിവസത്തിനിടെ മാത്രം 28,324 സ്രവ സാമ്പിളുകളുടെ പരിശോധന നടത്തി.

National News: കോവിഡ് വാക്‌സിനുകള്‍ കേന്ദ്രം നല്‍കും; നാല് വാക്‌സിനുകൂടി അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE