ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റൊരുക്കി സൗദി ഐസിഎഫ്

By Desk Reporter, Malabar News
Indian cultural Foundation provides food kit

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലെത്തി തിരിച്ചു പോകാനാവാതെയും ജോലി നഷ്‌ടപ്പെട്ടും ദുരിതമനുഭവിക്കുന്ന ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സൗദി നാഷണൽ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു.

സൗദിയിലെ 532 പ്രാദേശിക യൂണിറ്റ് ഘടകങ്ങൾ മുഖേന സർവേ നടത്തിയാണ് കേരളത്തിലെയും നീലഗിരി (തമിഴ്‌നാട്‌) ഉൾപ്പെടെയുള്ള 15 ജില്ലകളിൽ നിന്നായി ആയിരം ഗുണഭോക്‌താക്കളെ കണ്ടെത്തിയത്. മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ റമളാൻ ആത്‌മ വിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ നാട്ടിലും വിദേശത്തും നടന്നു വരുന്ന റമളാൻ ക്യാംപയിനിന്റെ ഭാഗമായി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതിയുടെ ഉൽഘാടനം സമസ്‌ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു. നാഷണൽ പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽ ബുഖാരിയുടെ അധ്യക്ഷതയിൽ പിടിഎ റഹീം എംഎൽഎ സമർപ്പണ സംഗമം ഉൽഘാടനം ചെയ്‌തു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി എൻ അലി അബ്‌ദുല്ല, ഐസിഎഫ് നേതാക്കളായ സയ്യിദ് അബ്‌ദുറഹ്‌മാൻ ആറ്റക്കോയ തങ്ങൾ, അബൂബക്കർ അൻവരി, എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ, ജില്ലാ ജനറൽ സെക്രട്ടറി കലാം മാവൂർ, പിടിസി മുഹമ്മദലി മാസ്‌റ്റർ, മുഹമ്മദലി മഹ്ളറ എന്നിവർ പ്രസംഗിച്ചു. മുക്കം അബ്‌ദു റശീദ് സഖാഫി സ്വാഗതവും അശ്റഫലി കീഴുപറമ്പ് നന്ദിയും പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: സുരക്ഷാ കവചത്തിനൊപ്പം ശുദ്ധ വായുവും; തല മുഴുവൻ മൂടുന്ന ‘മാസ്‌കുമായി’ അലൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE