മലപ്പുറം: ജില്ലയിൽ സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെ താനാളൂരിലെ ചുങ്കത്ത് വച്ചാണ് സംഭവം നടന്നത്. അപകടത്തിൽ താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന ഷെറിനാണ് മരിച്ചത്.
ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിന് ഗുരുതര പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇയാൾ നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെയാണ് ഗുഡ്സ് ഓട്ടോ ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിയുകയും, പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. അരീക്കാട് എഎംയുപി സ്കൂളില്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മരിച്ച സഫ്ന ഷെറിൻ.
Read also: ഓങ് സാൻ സൂ ചിക്ക് വീണ്ടും ജയില്‍ ശിക്ഷ