ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു; ചൈനയിൽ വീണ്ടും കോവിഡ് വെല്ലുവിളി

By News Bureau, Malabar News
Representational Image
Ajwa Travels

ബീജിങ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്‌ചക്കിടെ ജിലിൻ നഗരത്തിൽ 2200 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തു. 18 പ്രവിശ്യകളിൽ ഒമൈക്രോൺ, ഡെൽറ്റ വകഭേദങ്ങൾ സ്‌ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു. ഷെൻഷെൻ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തര കൊറിയയോടു ചേർന്ന യാൻചി നഗരത്തിലെ ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ അധികൃതർ നിർദ്ദേശം നൽകി.

അതേസമയം ഹോങ് കോങ്ങിൽ മൂന്നുലക്ഷം പേർ കോവിഡിനെ തുടർന്ന് വീടുകളിൽ ക്വാറന്റെയ്നിൽ കഴിയുന്നുണ്ടെന്ന് ചീഫ് എക്‌സിക്യുട്ടീവ് കാരിലാം അറിയിച്ചു. ഞായറാഴ്‌ച 32,000 പേർക്കാണ് ഹോങ് കോങ്ങിൽ കോവിഡ് റിപ്പോർട് ചെയ്‌തത്‌. 190 പേർ മരണപ്പെട്ടു. കോവിഡ് രോഗികൾക്ക് അവശ്യമരുന്നുകൾ എത്തിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Most Read: സഞ്‌ജിത്ത് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE