‘ദി കേരള സ്‌റ്റോറി’യുടെ പ്രദർശനം; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

അതേസമയം, ‘ദി കേരള സ്‌റ്റോറി’ സിനിമയുടെ സംവിധായകനും നടിയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയുടെ യാത്രാമധ്യേയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. സംവിധായകൻ സുദീപ്‌തോ സെൻ, നടി ആദാ ശർമ എന്നിവർ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, ഭയപ്പെടാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

By Trainee Reporter, Malabar News
The Kerala Story
Ajwa Travels

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’യുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിനിമ പ്രദർശനത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചപ്പോഴാണ് ഹരജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അറിയിച്ചത്. ഹരജി സുപ്രീം കോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയിലേക്ക് അയച്ചിരുന്നു.

അതേസമയം, കേരള സ്‌റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, ബംഗാൾ സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ, വിവാദങ്ങൾക്കിടയിലും ‘ദി കേരള സ്‌റ്റോറി’ ഒമ്പത് ദിവസം കൊണ്ട് 100 കോടി കടന്നിരിക്കുകയാണ്. ചിത്രം ഇപ്പോൾ 113 കോടിയും കടന്ന് കുതിക്കുകയാണ്. മെയ് അഞ്ചിനാണ് ‘ദി കേരള സ്‌റ്റോറി’ കേരളത്തിൽ ഉൾപ്പടെ റിലീസ് ചെയ്‌തത്‌.

ആദ്യ ആഴ്‌ചയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ചിത്രം, രണ്ടാം ആഴ്‌ചയിൽ വെള്ളിയാഴ്‌ച 12.35 കോടിയും ശനിയാഴ്‌ച 19.50 കോടിയും നേടി. ഇന്ത്യൻ ബോക്‌സ് ഓഫീസ് കണക്കാണിത്. 112.99 കോടിയാണ് ‘ദി കേരള സ്‌റ്റോറി’ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 7.5 കോടി രൂപയാണ് നേടിയത്. സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയത് മുതൽക്കുതന്നെ വിവാദം ഉടലെടുത്തിരുന്നു. കേരളത്തിലടക്കം സിനിമ ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.

അതേസമയം, ‘ദി കേരള സ്‌റ്റോറി’ സിനിമയുടെ സംവിധായകനും നടിയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയുടെ യാത്രാമധ്യേയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. സംവിധായകൻ സുദീപ്‌തോ സെൻ, നടി ആദാ ശർമ എന്നിവർ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, ഭയപ്പെടാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

മുംബൈ കരിംനഗറിൽ സംഘടിപ്പിച്ച ‘ഹിന്ദു ഏക്‌താ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും യാത്ര തിരിച്ചത്. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനായില്ലെന്ന് അറിയിച്ചു. ”ഇന്ന് കരിംനഗറിൽ യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നത് ഞങ്ങളുടെ സിനിമയെ കുറിച്ച് സംസാരിക്കാനായിരുന്നു. നിർഭാഗ്യവശാൽ ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു”- സുദീപ്‌തോ സെൻ ട്വീറ്റ് ചെയ്‌തു.

”ഞാൻ സുഖമായിരിക്കുന്നു. അപകടത്തെ സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നതിനാൽ നിരവധി സന്ദേശങ്ങൾ വരുന്നുണ്ട്. സംഘത്തിലെ എല്ലാവരും നന്നായിരിക്കുന്നു. ഭയപ്പെടാനായി ഒന്നുമില്ല”- ആദാ ശർമ ട്വീറ്റ് ചെയ്‌തു.

Most Read: മുഖ്യമന്ത്രിയാര്? തലപുകച്ചു കോൺഗ്രസ്; പ്രത്യേക നിരീക്ഷകർ ഇന്ന് റിപ്പോർട് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE