ആരോ​ഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കും; കുവൈത്ത്

By Desk Reporter, Malabar News
Doctor
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ വനിതാ ഡോക്‌ടർക്ക്‌ ​ നേരെ കയ്യേറ്റമുണ്ടായതിന് പിന്നാലെ ആരോ​ഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ കുവൈത്ത്. ഡോക്​ടർമാരും നഴ്‌സുമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഒരുക്കുന്നതാണ്​ പരിഗണിക്കുന്നത്​. ആശുപത്രികളിൽ മതിയായ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയമിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

ഈസ്‌റ്റ്​ മുബാറക്​ അൽ കബീർ ഹെൽത്​ സെന്ററിൽ 10 വർഷമായി ജോലി ചെയ്‌തിരുന്ന ഈജിപ്ഷ്യൻ ഡോക്‌ടർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. ഒരു സന്ദർശകനോട്​ അൽപസമയം പുറത്ത്​ കാത്തിരിക്കാൻ പറഞ്ഞതിന്​ പ്രകോപിതനായി അസഭ്യവർഷം നടത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷയൊരുക്കാനുള്ള കുവൈത്തിന്റെ തീരുമാനം വരുന്നത്.

നേരത്തെ, ഓരോ ഡോക്‌ടർമാരുടെയും കാബിന്​ മുന്നിൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നത്​ പ്രായോഗികമല്ലാ എന്നായിരുന്നു കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. നിയമനിർമാണത്തിലൂടെ ശിക്ഷ കടുപ്പിക്കുകയും നടപടികൾ ശക്​തമാക്കുകയുമാണ്​ പരിഹാരമെന്നും ആയിരുന്നു മുൻപ് പറഞ്ഞിരുന്നത്.​ എന്നാൽ, പുതിയ സാഹചര്യത്തിൽ ഇതിൽ മാറ്റം വരുമെന്നാണ്​ കരുതുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE