മോസ്‌കോ: യുക്രൈനിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചത് പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും ഉപയോഗിക്കാൻ റഷ്യൻ തയ്യാറാണെന്ന് യുഎസും സഖ്യകക്ഷികളും മനസിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
”പ്രശ്‌നങ്ങൾ കൂട്ടാൻ റഷ്യ ആഗ്രഹിക്കുന്നില്ല. യുഎസും പങ്കാളികളുമായും തെറ്റിദ്ധാരണ ഒഴിവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നില്ലെങ്കിൽ ഞങ്ങൾ കൂടുതൽ മിസൈലുകൾ അയയ്‌ക്കും”- ലാവ്‌റോവ് പറഞ്ഞു.
യുക്രൈനിലെ പ്രാദേശിക ഇടപെടലുകൾ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്‌ത മിസൈലുമാണ് റഷ്യ രണ്ടാഴ്‌ച മുൻപ് അയച്ചത്. മിസൈൽ 700 കിലോമീറ്റർ സഞ്ചരിച്ചു ഡിനിപ്രോയിൽ എത്തി. സൈനിക വ്യവസായിക സമുച്ചയത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണമാണെന്നാണ് റഷ്യൻ ഉദ്യോഗസ്‌ഥർ ഇതിനെ വിശേഷിപ്പിച്ചത്.
Most Read| മഹാരാഷ്‌ട്രയെ നയിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ്; മുഖ്യമന്ത്രി പദത്തിൽ മൂന്നാംമൂഴം