ലൈംഗിക അതിക്രമണം; സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്

By News Desk, Malabar News
Ajwa Travels

കണ്ണൂർ: തളിപ്പറമ്പ് മയ്യിലിൽ വിദ്യാർഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.

രണ്ടര മാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് എട്ടാം ക്‌ളാസ്‌ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചുവരുത്തുകയും ലൈംഗികചുവയോടെ സംസാരിക്കുകയുമായിരുന്നു. പേടിച്ച് വീട്ടിൽ നിന്നിറങ്ങി ഓടിയ പെൺകുട്ടി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. രണ്ടാഴ്‌ചക്ക് ശേഷം പ്രദേശത്തെ പത്താം ക്‌ളാസ്‌ വിദ്യാർഥിയെയും ഇയാൾ സമാനമായ രീതിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചു.

പ്രശാന്തിന്റെ അതിക്രമങ്ങൾ അറിഞ്ഞ നാട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടെ വീട്ടിലെത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തിൽ രണ്ട് ദിവസം മുൻപാണ് മയ്യിൽ പോലീസ് പ്രശാന്തിനെതിരെ  പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ഇതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

Also Read: ‘ഡെൽറ്റ’; ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് പേര് നൽകി ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE