‘ഉല്ലാസ’ത്തിലെ ആദ്യ ഗാനമെത്തി; തകര്‍പ്പന്‍ ഡാൻസുമായി ഷെയിൻ

By Film Desk, Malabar News
Ajwa Travels

ഷെയിൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഉല്ലാസത്തിലെ’ ആദ്യഗാനം എത്തി. ‘പെണ്ണേ പെണ്ണേ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സത്യം വീഡിയോസിലൂടെ റിലീസ് ചെയ്‌ത പാട്ടിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂലൈ ഒന്നിന് ചിത്രം റിലീസിനെത്തും.

ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷാൻ റഹ്‌മാനും ചമ്പകരാജും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഷെയിനിന്റെ നൃത്തമാണ് ഗാനരംഗത്തിലെ പ്രധാന ആകർഷണം.

നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്‌ണന്റേതാണ് തിരക്കഥ. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജോണ്‍കുട്ടിയാണ്.

കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്‌റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Most Read: ഏഷ്യന്‍ കപ്പ്; ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, അഭിമാനമായി സഹല്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE