ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഷര്‍ജീല്‍ ഇമാം ജാമിയ മിലിയയിലും അലിഗഡിലും നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചായിരുന്നെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസലാമു അലൈക്കും’ എന്നുപറഞ്ഞു കൊണ്ടാണെന്നും ഇത് പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചാണെന്നും പബ്ളിക്ക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു. പ്രസംഗത്തിലൂടെ അരാജകത്വം ഉണ്ടാക്കാനാണ് ഷര്‍ജീല്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തിയിരുന്നു. ഷഹീന്‍ ബാഗില്‍ സംഘര്‍ഷം സൃഷ്‌ടിക്കാൻ മനഃപൂർവം വിദ്വേഷപ്രസംഗം നടത്തിയെന്ന് ഷര്‍ജീലിനെതിരെ ചുമത്തിയ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഒപ്പം ഷര്‍ജീല്‍ ഭരണഘടനയെ പരസ്യമായി ധിക്കരിക്കുകയും അതിനെ ഫാസിസ്‌റ്റ് രേഖ എന്ന് വിളിക്കുകയും ചെയ്‌തുവെന്നും ആരോപണം ഉയര്‍ത്തിയിരുന്നു.
Read also: മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ വാക്‌സിൻ നൽകണം; സുപ്രീം കോടതി