ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മിൽ ചേരും

By Desk Reporter, Malabar News
Sheikh P Harris and his colleagues will join the CPM today
Ajwa Travels

തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഎമ്മില്‍ ചേരുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനായിരിക്കും എകെജി സെന്ററില്‍ ഇവരെ സ്വീകരിക്കുക.

എല്‍ജെഡി സംസ്‌ഥാന പ്രസിഡണ്ട് എംവി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ഒത്തു പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രവര്‍ത്തകരുടെ രാജി. ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്‌ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്‌ഥയില്‍ എല്‍ജെഡി ദുർബലമാകുന്നു എന്ന് ആരോപിച്ചാണ് പാർട്ടി വിട്ടത്. ഇതിനു ശേഷം കോടിയേരി ബാലകൃഷ്‌ണനുമായി നേരത്തെ ഷെയ്ഖ് പി ഹാരിസ് കൂടിക്കാഴ്‌ച നടത്തിയിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈനില്‍ കൂടിയ സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പാര്‍ട്ടിയുടെ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ചില സഖാക്കള്‍ ഉന്നയിച്ചിരുന്നല്ലോ. അതില്‍ പ്രധാനമായും എല്‍ജെഡിയുടെ സംസ്‌ഥാന നേതൃത്വത്തില്‍ പൂർണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു. അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല.

അതിനുശേഷം താങ്കള്‍ പാര്‍ട്ടിയുടെ സംസ്‌ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ചില മാറ്റങ്ങള്‍ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്‌ടക്കാരെ പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്‌തു.

പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്‌ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ പ്രതികരിക്കുവാനോ കഴിയാത്ത അവസ്‌ഥയില്‍ പാര്‍ട്ടി ദുര്‍ബലമാകുകയാണ്. ഈ സാഹചര്യത്തില്‍ എല്‍ജെഡി എന്ന താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നു; എന്നായിരുന്നു ഷെയ്ഖ് പി ഹാരിസ് രാജിക്കത്തിൽ പറഞ്ഞത്.

Most Read:  പ്രധാനമന്ത്രി സൈനിക വേഷം ധരിച്ച നടപടി; നോട്ടീസ് അയച്ച് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE