ഗുരുദ്വാര സന്ദര്‍ശനത്തില്‍ മോദിയെ വിമര്‍ശിച്ച് ശിവസേനാ  മുഖപത്രം

By Syndicated , Malabar News
modi at gurudwara_Malabar news
Ajwa Travels

മുംബൈ: കര്‍ഷക സമരത്തിന്  ചെവികൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ച നടപടിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്‌തിയില്‍ കാര്യമില്ലെന്നാണ്  സിഖ് മതത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാമ്‌നയുടെ വിമര്‍ശനം.

‘നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിക്കുമ്പോള്‍ ‘ഗുര്‍ബാനി’ പാരായണം ചെയ്യുന്നുണ്ടായിരുന്നു എന്നാണ് പറയുന്നത്. അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്‌തിയില്‍ കാര്യമൊന്നുമില്ല. മതഗ്രന്‌ഥത്തില്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാതെ അത് എത്ര തവണ വായിച്ചിട്ടും കാര്യമില്ലെന്നും ഗുര്‍ബാനിയില്‍ പറയുന്നുണ്ട്.’ സാമ്‌നയില്‍ എഴുതി.

സിഖ് ഗുരു തേഗ് ബഹദൂറില്‍ നിന്ന് നരേന്ദ്ര മോദി പ്രചോദനമുള്‍ക്കൊണ്ടുവെന്ന് പറയുന്നുവെന്നും എന്നാൽ ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഇതേ ഗുരുവിന്റെ ശിഷ്യരാണെന്നും ഇതില്‍ ആരു വിജയിക്കുമെന്നത് കാണാമെന്നും മുഖപത്രം പറയുന്നു

കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡെല്‍ഹിയുടെ കൊടും തണുപ്പിലും  പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നായിരുന്നു കര്‍ഷകരുടെ പ്രതികരണം.

Read also: കശ്‍മീർ തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിയെ തകർത്ത് ഗുപ്‍കാർ മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE