ആദ്യം കങ്കണ മാപ്പു പറയട്ടെ, എന്നിട്ട് ഞാൻ അതേക്കുറിച്ച് ആലോചിക്കാം; സഞ്ജയ് റാവത്ത്

By Desk Reporter, Malabar News
sanjay raut_2020 Sep 06
Ajwa Travels

മുംബൈ: മഹാരാഷ്ട്രക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നടി കങ്കണ റണൗട്ട് ആദ്യം മാപ്പു പറയട്ടേയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. മുംബൈയെ ‘മിനി പാകിസ്ഥാൻ’ എന്നു വിശേഷിപ്പിച്ച കങ്കണക്ക് അഹമ്മദാബാദിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്താൻ ധൈര്യമുണ്ടോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.

“ആ പെൺകുട്ടി (നടി കങ്കണ റണൗട്ട്) മഹാരാഷ്ട്രയോട് മാപ്പു പറഞ്ഞാൽ, ഞാൻ അതേക്കുറിച്ച് (മാപ്പു പറയുന്നതിനെക്കുറിച്ച്) ചിന്തിക്കും, മുംബൈയെ ‘മിനി പാകിസ്ഥാൻ’ എന്ന് അവർ വിളിച്ചു, ഇതേ കാര്യം അഹമ്മദാബാദിനെക്കുറിച്ച് പറയാൻ അവർക്ക് ധൈര്യമുണ്ടോ?” – റാവത്ത് ചോദിച്ചു.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് കങ്കണ റണൗട്ടിനു നേരെയുള്ള പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്. നേരത്തെ, സിനിമാ ലോകത്തെ മാഫിയെക്കാൾ താൻ ഭയക്കുന്നത് മുംബൈ പോലീസിനെയാണെന്ന കങ്കണയുടെ പ്രസ്താവനക്കെതിരെ സഞ്ജയ് റാവത്ത് രം​ഗത്തെത്തിയിരുന്നു.

മുംബൈ പോലീസിനെ അധിക്ഷേപിച്ച നടിയോട് ഇനി മുംബൈയിലേക്ക് മടങ്ങിവരരുതെന്നായിരുന്നു റാവത്ത് പ്രതികരിച്ചത്. ശിവസേന നേതാവിന്റെ പരാമർശം തനിക്കെതിരെയുള്ള ഭീഷണിയായി തോന്നുന്നുവെന്നാണ് കങ്കണ പിന്നീട് ട്വീറ്റിൽ പറഞ്ഞത്. സഞ്ജയ് റാവത്തിന്റെ പത്രപ്രസ്താവനയുടെ ലിങ്ക് അടക്കം പങ്കു വച്ച് കൊണ്ടായിരുന്നു നടി ട്വീറ്റ് ചെയ്‍തത്. എന്തുകൊണ്ടാണ് മുംബൈ നഗരം പാക് അധിനിവേശ കശ്മീർ പോലെ അനുഭവപ്പെടുന്നതെന്ന ചോദ്യത്തോടെയായിരുന്നു കങ്കണ ട്വീറ്റ് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE