ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം ശിവസേന

By Trainee Reporter, Malabar News
Sanjay Raut_Malabar News
Sanjay Raut
Ajwa Travels

മുംബൈ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ്‌ സഞ്‌ജയ്‌ റാവത് പറഞ്ഞു.

ഏക സിവിൽ കോഡ് വിഷയത്തിൽ ഞങ്ങൾ മുൻപും നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്. അത് രാജ്യം മുഴുവൻ നടപ്പാക്കണം. വിഷയത്തിൽ കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ പാർട്ടി നിലപാട് അറിയിക്കും, റാവത് പറഞ്ഞു.

അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇന്റർനാഷണൽ ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ, ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ തുടങ്ങിയവർ ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. വിഷയത്തിനെ കുറിച്ച് പരസ്യമായി ചർച്ചകൾ നടത്തണമെന്ന് ദത്താത്രേയ നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ പ്രസ്‌തുത ബില്ല് കൊണ്ടുവരാൻ സമയമായോ ഇല്ലയോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി, നാഷണൽ കോൺഫെറൻസ് നേതാവ് ഫാറൂഖ് അബ്‌ദുല്ല തുടങ്ങിയവർ ജമ്മു കശ്‍മീരിൽ ആർട്ടിക്കിൾ 370 വീണ്ടും നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും റാവത് അഭിപ്രായപ്പെട്ടു.

Read also: പോലീസ് ഉദ്യോഗസ്‌ഥന്റെ അവിഹിതം, യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE