മരുന്നുകളുമായി എത്തുന്നവർ കൃത്യമായ രേഖകളും കയ്യിൽ കരുതണം; ഒമാൻ

By Team Member, Malabar News
Should Have The Prescriptions Along With Medicine To Those Who Came To Oman

മസ്‌ക്കറ്റ്: മരുന്നുമായി ഒമാനിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ കൃത്യമായ രേഖകൾ കയ്യിൽ കരുതണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഒമാൻ എയർപോർട്ട്സ്‌ അധികൃതരാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ നിരവധി ആളുകളാണ് കൃത്യമായ രേഖകൾ ഇല്ലാതെ വ്യത്യസ്‌ത മരുന്നുകളുമായി രാജ്യത്തെത്തുന്നത്. വിമാനത്താവളങ്ങളിൽ റോയൽ ഒമാൻ പോലീസ് നടത്തിയ പരിശോധനകളിൽ ഇത് കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്‌.

മരുന്നുകളുമായി എത്തുന്ന ആളുകളുടെ പക്കൽ കൃത്യമായ രേഖകൾ ഇല്ലാത്തപക്ഷം വിമാനത്താവളങ്ങളിൽ ഇവർക്ക് കാലതാമസം നേരിടേണ്ടി വരാറുണ്ട്. പരിശോധനകൾ കർശനമാക്കിയതിന് പിന്നാലെയാണിത്. അതിനാൽ തന്നെ സുഖകരമായ യാത്രക്ക് ആവശ്യമായ കുറിപ്പടികളും മരുന്നുകൾക്കൊപ്പം കരുതണമെന്ന് ഒമാൻ എയർപോർട്ട്സ്‌ അധികൃതർ വ്യക്‌തമാക്കി.

Read also: കോഴിക്കോട് വിദ്യാർഥിയെ ആക്രമിച്ച് കാട്ടുപന്നി; വെടിവച്ചു കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE