മഴ ശക്‌തമാകുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് കളക്‌ടർ

By Team Member, Malabar News
aruvikkara dam
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്താൻ തീരുമാനിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. നിലവിൽ 30 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറുകൾ 100 സെന്റീമീറ്റർ ഉയർത്തുമെന്നാണ് കളക്‌ടർ വ്യക്‌തമാക്കിയത്‌. 20 സെന്റീമീറ്റർ വീതം ഘട്ടം ഘട്ടമായാണ് ഉയർത്താൻ തീരുമാനിച്ചത്.

നിലവിൽ മൂന്നാമത്തെ ഷട്ടറാണ് തുറന്നിട്ടുള്ളത്. ഇത് 60 സെന്റീമീറ്റർ വരെ ഉയർത്തിയ ശേഷമായിരിക്കും രണ്ടാമത്തെ ഷട്ടർ ഉയർത്തുക. സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച മുതൽ അതിതീവ്ര മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. ഇതിനെ തുടർന്ന് നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ അതിതീവ്രമാകും. ഇതേ തുടർന്നാണ് കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യതയുള്ളത്. പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടാതെ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also : 5 മാസത്തിനകം 216 കോടി ഡോസ് വാക്‌സിൻ നിർമിക്കും; സ്‌പുട്‌നിക് വിതരണം അടുത്ത ആഴ്‌ച മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE