ഗിരീഷിനും സുജാതക്കും അടച്ചുറപ്പുള്ള വീട്ടിൽ ഓണമുണ്ണാം; സ്‌നേഹവീട് കൈമാറി

By Trainee Reporter, Malabar News
New Project
ഗിരീഷിനും സുജാതക്കും സ്‌നേഹവീട് കൈമാറുന്നു
Ajwa Travels

പെരിഞ്ഞനം: ഭിന്നശേഷിക്കാരനായ കിഴക്കേടത്ത് ഗിരീഷിനും സഹോദരി സുജാതക്കും ഇത്തവണ സന്തോഷം നിറഞ്ഞ ഓണ നാളുകളാണ്. ഇരുവരുടെയും അടച്ചുറപ്പുള്ള വീടെന്ന സ്വപ്‍നം സാക്ഷാത്കരിച്ചിരിക്കുകയാണ് മതിലകം ബ്ളോക്ക് പഞ്ചായത്ത്. ഓണ സമ്മാനമായി മതിലകം ബ്ളോക്ക് പഞ്ചായത്തത്തിന്റെ തനത് ഭവനപദ്ധതിയിൽ ഇവർക്ക് സ്‌നേഹവീടൊരുങ്ങി. ഇവർക്കിനി അടച്ചുറപ്പുള്ള വീട്ടിൽ ഓണമുണ്ണാം.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഡേവിസ് സ്‌നേഹവീടിന്റെ താക്കോൽ ഗിരീഷിനും സുജാതക്കും കൈമാറി. മതിലകം ബ്ളോക്ക് പഞ്ചായത്ത് 14ആം ഡിവിഷൻ മെമ്പർ ആർകെ ബേബിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തനത് ഭവനപദ്ധതിയായ സ്‌നേഹവീടിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ജീർണാവസ്‌ഥയിൽ ഉണ്ടായിരുന്ന 13 വീടുകൾ പുതുക്കി പണിത് കൈമാറിയത്.

ഗിരീഷിന്റെ വീടും ഇതിലുൾപ്പെടുന്നുണ്ട്. പെരിഞ്ഞനം റോട്ടറി ക്ളബിന്റെയും നാട്ടുകാരുടെയും സാമ്പത്തിക സഹായത്തോടെയാണ് വീടുകൾ ഒരുങ്ങിയത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 70 ലക്ഷം രൂപ ചിലവിട്ടു പത്ത് വീടുകൾ നവീകരിച്ചിരുന്നു.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE