‘പട’ മികച്ച ചിത്രം’; സംവിധായകനെ പ്രശംസിച്ച് സിബി മലയിൽ

By Film Desk, Malabar News
Ajwa Travels

കെഎം കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘പട’യെ പ്രശംസിച്ച് സംവിധായകൻ സിബി മലയിൽ. വളരെ മികച്ച ഒരു സിനിമയാണ് ‘പട’ എന്നും ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ മുൾമുനയിൽ പിടിച്ചിരുത്താൻ സിനിമയ്‌ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സിബി മലയിന്റെ പ്രതികരണം.

‘കെഎം കമൽ എന്ന സംവിധായകനിൽ നിന്നും ലഭിച്ച മികച്ച സിനിമ. മികച്ച മേക്കിംഗ്, ആദ്യ ഫ്രെയിം മുതൽ അവസാനം വരെ മുൾമുനയിൽ നിർത്തുന്നുണ്ട്. ഐഡിയിലൂടെ സൃഷ്‌ടിച്ച പ്രതീക്ഷ നിങ്ങൾ കാത്തുസൂക്ഷിച്ചു’, സിബി മലയിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്‌ത ഒരു സംഭവമാണ് ‘പട’ ചര്‍ച്ച ചെയ്യുന്നത്. റിലീസിന് പിന്നാലെ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാകേഷ് കാഞ്ഞങ്ങാട് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. അരവിന്ദന്‍ മണ്ണൂരായി ജോജു ജോര്‍ജും ബാലു കല്ലൂരായി വിനായകനും എത്തുന്നു. ‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെഎം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’.

4 എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സമീര്‍ താഹിറാണ്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്‌ദ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Most Read: കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE